Wednesday, April 12, 2017

Download Malayalam Novel 0.1 APK for Android



Malayalam Novel.apk 0.1
Name: malayalam-novel.apk
ID: com.wmalayalamnovel
Version: 0.1
Size: 4.7 Mb



Malayalam Novel Screen Preview

Free Malayalam Novel APK
Download Malayalam Novel APK for PC
Download Malayalam Novel APK for Android

Malayalam Novel Details

വിന്‍റെര്‍ അയച്ച മാപ്പിള്‍ പ്രേമ ദലങ്ങള്‍ കാത്യ വിശുദ്ധ വാലന്‍ന്റൈനിന്‍റെ തിരുന്നാളില്‍ കാറ്റില്‍ പറത്തി. പാറി പോയ ആ ഓരോ ഇലകളേയും പ്രേമാഭിനിവേശത്താല്‍ തങ്ങളുടെ കാമുകരെ തേടുന്ന കാമിനിമാരുടെ മുന്നിലേക്ക് കാറ്റ് പറത്തി കൊണ്ട് പോയി. പ്രേതങ്ങള്‍ വാഴുന്ന പ്രഭുക്കളുടെ ഇരുണ്ട കോട്ടകള്‍ക്ക് ഉള്ളില്‍ കാല്‍പ്പനിക പ്രേമത്തിന്‍റെ മധുരം നുണയുന്ന തരുണികളുടെ സോപാനത്തിലും പുസ്തക താളുകളില്‍ പ്രേമ സായൂജ്യം തേടുന്ന കര്‍ഷക പുത്രിമാരുടെ ധാന്യ കലവറകളിലും തിരുവസ്ത്രം ധരിച്ച് ജപമാലയുമായി മഡോണയുടെ ഉദ്യാനത്തിലിരുന്നു പ്രേമത്തെ കുറിച്ചോര്‍ത്തു വിലപിക്കുന്ന കര്‍ത്താവിന്‍റെ കന്യകമാര്‍ക്ക് മുന്നിലും പ്രേമ ഗീതം പാടുന്ന തെരുവ് നര്‍ത്തകിയുടെ ചഞ്ചല നടനത്തിലും പ്രേമ രാവുകള്‍ക്ക്‌ വിഭവങ്ങള്‍ ഒരുക്കുന്ന കുശിനിക്കാരിയുടെ പഴക്കൂടയിലും പ്രേമ സാന്ത്വനമായി മരണ ഗന്ധത്തിലും വിളക്കേന്തിയ ആതുരശുശ്രൂഷകയുടെ വെളുത്ത രാവിലും ആ മാപ്പിള്‍ ഇലകള്‍ വന്ന് വീണു. കാറ്റില്‍ പല ഇടങ്ങളിലും പറന്ന് വന്ന് വീണ പ്രേമ സൂക്തങ്ങള്‍ എഴുതിയ ആ മാപ്പിള്‍ ഇലകള്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അത്ഭുത വാര്‍ത്തയായി വന്നു. വിശുദ്ധ വാലന്‍ന്റൈന്‍ തന്‍റെ കാമിനിമാര്‍ക്ക് അയച്ചതാണ് അതെന്ന്‍ വിശ്വാസികള്‍ പറഞ്ഞു. അതൊരു അമാനുഷിക പ്രവൃത്തിയല്ലെങ്കില്‍ ഒരേ കയ്യക്ഷരത്തില്‍ ഇലകളില്‍ എഴുതപ്പെട്ട ആ പ്രേമ ലിഖിതങ്ങള്‍ നാടിന്‍റെ പലഭാഗങ്ങളില്‍ ഉള്ള ഇത്രയും സ്ത്രീകളുടെ മുന്നിലേക്ക് കാറ്റില്‍ പറന്ന് വരില്ലെന്ന് വിശ്വാസികള്‍ ആണയിട്ടു പ്രഖ്യാപിച്ചു. അതൊരു മഹാ സംഭവമായി നാടിനെ ഉണര്‍ത്തി. തിരുസഭയിലെ മേലാളന്മാര്‍ ഭദ്രാസനത്തില്‍ യോഗം കൂടി. ആ വിശിഷ്ട ഉപഹാരം ലഭിച്ചര്‍ എല്ലാവരും തന്‍റെ പള്ളിയില്‍ എത്തണമെന്ന് കര്‍ദിനാള്‍ അടുത്ത ദിനം വിളംബരം ചെയ്തു. വിശുദ്ധ വാലന്‍ന്റൈനിന്‍റെ അത്ഭുത പ്രവൃത്തികള്‍ ലോകത്തിനു വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. ആ മാപ്പിള്‍ ഇലകള്‍ ലഭിച്ച വാലന്‍ന്റൈനിന്‍റെ കാമിനിമാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സുന്ദരിമാര്‍ എല്ലാവരും തന്നെ ഭദ്രാസന പള്ളിയിലെത്തി. പതിനാറുകാരി മുതല്‍ അമ്പത് പിന്നിട്ട പ്രൌഡകള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രേമിക്കപ്പെടാതെ ഉരുകി തീര്‍ന്നു കൊണ്ടിരുന്ന തങ്ങള്‍ക്ക് ലഭിച്ച ആ ദിവ്യ ലിഖിതങ്ങള്‍ ഉള്ള മാപ്പിള്‍ ഇലകള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ ഒരുമ്മിച്ചു പ്രഖ്യാപിച്ചു. “പ്രേമം ദിവ്യവും പരിശുദ്ധവുമാണ്. അത് സാത്താന്‍റെ ജല്പ്പനമല്ല. പ്രകൃതിയുടെ വിളിയാണത്. ഭൂമിയില്‍ ആദ്യമായി പ്രേമിച്ചത് നമ്മുടെ പൂര്‍വ്വ പിതാവ് ആദവും മാതാവ് ഹവ്വയുമാണ്. അവരുടെ ദിവ്യ അനുരാഗത്തില്‍ നിന്നാണ് മനുഷ്യ വര്‍ഗ്ഗം ഉടലെടുത്ത് ഭൂമിയില്‍ വ്യാപിച്ചത്. അത് ഇന്നും തുടരുന്നു. എന്നാല്‍ മനുഷ്യന്‍റെ ശത്രുവായ സാത്താന്‍ പ്രേമത്തേയും മലിനപ്പെടുത്തി കൊണ്ടിരിക്കുന്നു. അപ്പോള്‍ അത് രസിക്കാനും രമിക്കാനും ഉള്ള ഒരു നേരമ്പോക്ക് ആയി മാറുന്നു. പാപ പങ്കിലമായ ആ പ്രേമം കാമവും ക്രോധവും വഞ്ചനയുമാകുന്നു. അത് മൂലം ഭൂമിയില്‍ വിനാശകരമായ ട്രോജന്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നു. നിത്യ പ്രേമത്തിന്‍റെ വിളനിലങ്ങളാകുന്ന ഞങ്ങള്‍ ശലമോന്‍റെ ഉത്തമ ഗീതങ്ങളിലെ ദിവ്യാനുരാഗം പ്രകാശിപ്പിക്കും. പ്രകൃതി അതില്‍ ഉണരുകയും ചിരിക്കുകയും ചെയ്യും. ഭൂമിയില്‍ സമാധാനം പുലരും.” അവര്‍ 365 പേര്‍ ഉണ്ടായിരുന്നു. അവരുടെ ആ പ്രമാഹ്വാനാം കേട്ട് നിരവധി കാമുകന്മാര്‍ അവരുടെ കരം പിടിച്ച് അനുരാഗബദ്ധരാകാന്‍ കൊതിച്ച് അവര്‍ക്ക് അരികിലേക്ക് വന്നു. ആ ശരത്കാലത്ത് ഓറഞ്ചും മഞ്ഞയും പിങ്കും വര്‍ണ്ണങ്ങളില്‍ മിന്നുന്ന അനേകം മാപ്പിള്‍ ഇലകളെ കാറ്റ് പറത്തി കൊണ്ടിരുന്നു. ഹാര്‍ലിപോപ്പിലെ കുന്നുകള്‍ക്കും താഴ്വരകള്‍ക്ക് മുകളിലൂടെയും അവ വട്ടമിട്ടു. രാജവീഥികളിലും ഊടുവഴികളിലും അവ പറന്നിറങ്ങി. പ്രായ വ്യത്യാസമില്ലാതെ പെണ്ണുങ്ങള്‍ അതിനു പുറകെ ഓടി. പ്രേമ വിശുദ്ധനായ വാലന്‍ന്റൈന്‍ തങ്ങള്‍ക്ക് എഴുതി അയച്ച സന്ദേശങ്ങള്‍ അതിലുണ്ടോ എന്ന് അവര്‍ പരിശോധിച്ചു. പാറി വരുന്ന ഒരു മാപ്പിള്‍ ഇലക്ക് വേണ്ടി അവര്‍ കാത്തിരുന്ന കാലമായിരുന്നു അത്.
Malayalam Novel | 6 Reviewers | | Rating: 4.3

Download Malayalam Novel 0.1 APK


Search terms:
Malayalam Novel for pc
Malayalam Novel mod apk
Malayalam Novel full version
Malayalam Novel full data
Previous Post
Next Post